Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postal Department

ത​പാ​ൽ വ​കു​പ്പി​ന് റിക്കാർ​ഡ് വ​രു​മാ​നം; 15, 296 കോ​ടി​യി​ലെ​ത്തി

പ​​​​ര​​​​വൂ​​​​ർ: സേ​​​​വ​​​​ന വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​വും ന​​​​വീ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും തു​​​​ണ​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​ൻ ത​​​​പാ​​​​ൽ വ​​​​കു​​​​പ്പി​​​​ന് ച​​​​രി​​​​ത്ര​​​​ നേ​​​​ട്ടം. 2025-26 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ വ​​​​കു​​​​പ്പി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം 16 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 15,296 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

പാ​​​​ഴ്സ​​​​ൽ, മെ​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് ത​​​​പാ​​​​ൽ വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​രു​​​​ത്ത് തെ​​​​ളി​​​​യി​​​​ച്ച​​​​ത്. 2024-25 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ വ​​​​രു​​​​മാ​​​​നം 13,218 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.
വ​​​​കു​​​​പ്പി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ക​​​​ട​​​​നം വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ചേ​​​​ർ​​​​ന്ന വാ​​​​ർ​​​​ഷി​​​​ക ബി​​​​സി​​​​ന​​​​സ് മീ​​​​റ്റി​​​​ൽ കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

17,546 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബി​​​​സി​​​​ന​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​തി​​​​ൽ 88 ശ​​​​ത​​​​മാ​​​​ന​​​​വും കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് വ​​​​കു​​​​പ്പി​​​​ന്‍റെ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. എ​​​​ട്ട് പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​ക്കി​​​​ളു​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​ത്തി​​​​ന്‍റെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി. 34 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ വ​​​​രു​​​​മാ​​​​ന ല​​​​ക്ഷ്യ​​​​ത്തി​​​​ന്‍റെ 102 ശ​​​​ത​​​​മാ​​​​നം കൈ​​​​വ​​​​രി​​​​ച്ച രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കി​​​​ളാ​​​​ണ് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ൽ മു​​​​ന്നി​​​​ൽ.

പൗ​​​​ര​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ (സി​​​​സി​​​​എ​​​​സ്) 70 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. പാ​​​​ഴ്സ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 69 ശ​​​​ത​​​​മാ​​​​ന​​​​വും മെ​​​​യി​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 34 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ 30 ശ​​​​ത​​​​മാ​​​​ന​​​​വും പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് വി​​​​ഭാ​​​​ഗം 13 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചു. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള സേ​​​​വ​​​​ന പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വും വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ കൃ​​​​ത്യ​​​​ത​​​​യു​​​​മാ​​​​ണ് വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ച​​​​തെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up